Latest NewsSports

മെഡല്‍ ഒരു വിജയം അകലെ, പി.വി. സിന്ധു‍ ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിമ്ബിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. 2016 റിയോ ഒളിമ്ബിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു

ഡെന്മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ ഉറപ്പിച്ചത്. സ്‌കോര്‍: 21-15, 21-13.

രണ്ട് സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധുവിന് മുമ്ബില്‍ ഡെന്‍മാര്‍ക്ക് താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 40 മിനിട്ടിനുള്ളില്‍ രണ്ട് സെറ്റുകളും ഇന്ത്യന്‍ താരം പൂര്‍ത്തിയാക്കി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് സിന്ധു നേരിടുക..

ഇസ്രായേല്‍ താരം സെനി പോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകളിലാണ് തകര്‍ത്താണ് ഒളിമ്ബിക്‌സ് മത്സരത്തില്‍ സിന്ധു ആദ്യ ജയം നേടിയത്. ഹോങ്കോങ് താരം യൂ യാന്‍ ചുവങ്ങിനെ തോല്‍പിച്ച്‌ പ്രീക്വാര്്ട്ടറിലും എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button