തലസ്ഥാനത്ത് പാർട്ടി ബ്രാഞ്ചിൽ വഴക്ക്; ഒരാൾക്ക് വെട്ടേറ്റു.

തിരുവനന്തപുരം: ശംഖുമുഖത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു. ശംഖുമുഖംരാജീവ് നഗര്‍ ബ്രാഞ്ച് സെക്രട്ടറി ദിലീപാണ് ബ്രാഞ്ച് അംഗമായ മെഹ്ദാദിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. ദിലിപിനെ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ പൊലീസിനെ ഏല്‍പ്പിച്ചു.
ശംഖുമുഖം വാര്‍ഡ്, രാജീവ് നഗറിലെ അഞ്ചാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൂത്ത് കണ്‍വീനറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ദിലീപും ബ്രാഞ്ചംഗമായ പീര്‍ മുഹമ്മദും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് വിഷയം സംബന്ധിച്ച് കാര്യങ്ങള്‍ പീര്‍ മുഹമ്മദിന്റെ ബന്ധു മെഹ്ദാ ദ് ഇന്ന് രാവിലെ ചോദിക്കാനെത്തിയതാണ് ബ്രാഞ്ച് സെക്ര ട്ടറി ദിലീപിനെ ചൊടിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബ്രാഞ്ച് സെക്രട്ടറി മെഹ്ദാദിനെ വെട്ടുകയുമായിരുന്നു. കാലിന് വെട്ടിയ വെട്ട് കൈ കൊണ്ട് തടുത്തത് പരുക്കേല്‍ക്കാന്‍ കാരണമായി. മെഹ്ദാദിന്റെ പരുക്ക് ഗുരുതരമല്ല. ബ്രാഞ്ച് സെക്രട്ടറിയെ സിപിഎ മ്മുകാര്‍ തന്നെ വലിയതുറ പൊലീസിന്പി ടിച്ചേല്പ്പിക്കുകയാ യിരുന്നു.
വലിയതുറ പൊലീസില്‍ മെഹ്ദാദ് പരാതി നല്‍കുകയും ചെയ്തു. പൊലീസ് മൊഴി രേഖപ്പെടുത്തി. അതേ സമയം സംഭവം നടന്ന് മണി ക്കൂറുകള്‍ പിന്നിട്ടിട്ടും പൊലീസ് മറ്റുനടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വാദിയും പ്രതിയും സിപിഐഎമ്മുകാര്‍ ആയതിനാല്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ വലിയതുറ പൊലീസ് ഒത്തുക്കളിക്കുകയാണെന്നാണ് ആരോപണം.