CrimeKerala NewsLatest NewsLaw,Local NewsNews
കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറിന്റെ ഭര്‍ത്താവിന് നേരെ മര്‍ദ്ദനം
കൊച്ചി: നഗര പ്രദേശത്ത് മാലിന്യ തള്ളിയത് ചോദ്യം ചെയ്തതിന് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറിന്റെ ഭര്‍ത്താവിനെതിരെ അതിക്രമം.
കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുജയുടെ ഭര്‍ത്താവ് ലോനപ്പനെ കാറിടിപിച്ച് ആക്രമിക്കുകയായിരുന്നു. കടവന്ത്ര ജനത റോഡിലാണ് സംഭവം. അക്രമികള്‍ മാലിന്യം നഗര പരിസരത്ത് തള്ളുന്നത് കണ്ട കൗണ്‍സിലറുടെ ഭര്‍ത്താവ് ഈ ഭാഗത്ത് മാലിന്യം തള്ളരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ അക്രമികള്‍ പ്രകോപിതരാവുകയും ലോനപ്പന്‍ നേരെ കാറുകൊണ്ട് അടിച്ചിടുകയും ചെയ്തു. ലോനപ്പന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണെന്ന പരാതി ഉയര്‍ന്നിട്ട് നാളുകളായി