സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി റെയ്‌ഡും തെളിവെടുപ്പുകളും നടക്കുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെത്തിച്ച അന്വേഷണ സംഘങ്ങൾ മൂന്നായി പിരിഞ്ഞു റെയ്‌ഡും
തെളിവെടുപ്പുകളും നടത്തി വരുകയാണ്. രണ്ട് സംഘമായാണ് എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. സന്ദീപ് നായരുമായി എന്‍ഐഎ സംഘം ഒരു വീട്ടില്‍ പരിശോധന നടത്തി. സന്ദീപ് നായരുടെ കരകുളത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തിലും റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. സ്വപ്‌നാ സുരേഷ്, സരിത്ത് എന്നിവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി വരുകയാണ്.പി.ടി.പി നഗറിലെ ശാസ്തമംഗലത്തെയും വാടക വീടുകളിൽ എൻ.ഐ.എ സംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് കൊച്ചിയിൽ നിന്നും ഇരുവരെയും തിരുവനന്തപുരത്തെത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതികളെ എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ ഗൂഡാലോചന നടന്നതായി പറയുന്ന സ്വപ്‌ന താമസിച്ചിരുന്ന ഫ്‌ളാറ്റിൽ എൻഐഎ സംഘം സ്വപ്നയെ എത്തിച്ച് പരിശോധന നടത്തുകയുണ്ടായി. എന്തെങ്കിലും തരത്തിലുള്ള ഡിജിറ്റൽ രേഖകളും മാറ്റും കണ്ടെത്തുക എന്നതാണ് എൻഐഎ ലക്ഷ്യം.
നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ദുബൈയിലെ സ്‌കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് പിടിച്ചെടുത്തു. കാർഗോ പുറപ്പെടുന്നതിനു മുൻപാണ് ഫൈസലിനെ ചുമതലപ്പെടുത്തി കത്ത് നൽകിയത്. തന്റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് ഫൈസൽ ഫരീദ് വ്യാജമായി നിർമ്മിച്ചതാണോ എന്നും കസ്റ്റംസ് പരിശോധിച്ചുവരുകയാണ്.
സന്ദീപ് നായരുമായി അന്വേഷണ സംഘം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിന് മുന്നിലെത്തി. തുടർന്ന് ശാസ്തമംഗലത്തെ ഫ്ലാറ്റിലുമെത്തി. എന്നാൽ പ്രതിയെ ഇറക്കി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ മൊഴിയില്‍ കസ്റ്റംസിന് തൃപ്തിയില്ലെന്നതിനാലാണ് ഇത്.