മുംബൈയില്‍ ശക്തമായ മഴ; 136 മരണം
മുംബൈ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴ മുംബൈയില്‍ വന്‍ നാശനഷ്ടമാണ് വിതച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ 136 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്്്. കഴിഞ്ഞ ദിവസം തീരദേശമായ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 36 പേര്‍ മരിച്ചിരുന്നു. 50 ഓളം പേര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. 32 വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്.
കൊങ്കണ്‍ മേഖലയിലെ ഏഴു ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇവിടെ മണ്ണിടിച്ചിലും പ്രളയവും മൂലം ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു്. മഹാരാഷട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍ പ്രളയം നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ട്.
ഇവിടെ മാത്രം 27 പേരുടെ മരണമാണ് സഥിരീകരിച്ചത്. സംസ്ഥാനത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ, രത്‌നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍.
കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവിടെ എട്ട് നേപാളി തൊഴിലാളികളുള്‍പ്പെടെ 11 പേരുമായി പോയ ബസ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി.