Editor's ChoiceKerala NewsLatest NewsLocal NewsNationalNews

രാഷ്ട്രത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറരുതെന്ന് കേരളകത്തോലിക്കാ സഭ.

കൊച്ചി / കർഷകരുടെ ആശങ്കയകറ്റണമെന്നും, കർഷകരുടെ താൽപ ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുമ്പോൾ കർഷക അവകാശങ്ങൾ നിഷേധിക്കപ്പെട രുതെ ന്നും,രാ ഷ്ട്രത്തിന്റെ നട്ടെല്ലായ കര്‍ഷകരോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാരുകള്‍ ഒഴിഞ്ഞുമാറരുതെന്നും കെസിബിസി കത്തിൽ ആവശ്യപ്പെടുന്നു.

ഇതുവരെയുണ്ടായിട്ടില്ലാത്ത ഒരു കര്‍ഷക പ്രക്ഷോഭത്തിനാണ് ഈ ദിവസങ്ങളില്‍ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടി രിക്കു ന്നത്. കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ കര്‍ഷകര്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ആശങ്കകളാണ് ഇത്തരമൊരു പ്രക്ഷോഭത്തിന് കാരണമായി മാറിയി രിക്കുന്നത്. തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും പരിഗണി ക്കാതെ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും, ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതുവഴി, ജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന ഭയം കര്‍ഷക കുടുംബങ്ങളിലും ഗ്രാമങ്ങളിലും വളരുകയാണ്. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളെ പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍ തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതേസമയം, ഇക്കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷക പ്രതിഷേ ധങ്ങളെ രാഷ്ട്രീയ കരുനീക്കങ്ങളായി ചിത്രീകരിച്ച് തമസ്‌കരിക്കാനുള്ള പ്രവണത ഉപേക്ഷിക്ക നാമെന്നു കെ സി ബി സി കത്തിൽ പറഞ്ഞി രിക്കുന്നു.

കേരളത്തിന്റെ പശ്ചാത്തലത്തിലും കര്‍ഷക സൗഹൃദ നിലപാടുകളും നയങ്ങളും കൈക്കൊള്ളാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാ കണം. ഇവിടെ തീരദേശവും മലയോര മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്ന ഭൂരിപക്ഷം കര്‍ഷകരും ഇക്കാലങ്ങളില്‍ വിവിധ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്തെ യും സംസ്ഥാനത്തെയും ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ അനുദിനം കൂടുതല്‍ ആശങ്കകളില്‍ അകപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം വിഷയങ്ങളില്‍ യുക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മുന്നോട്ടുവരണം. ഈ വിഷയങ്ങളില്‍ കേരളകത്തോലിക്കാ സഭയുടെ ആശങ്ക അറിയിക്കുന്നതോടൊപ്പം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെ ടുകയും ചെയ്യുന്നതായി പ്രധാന മന്ത്രിക്കയച്ച കത്തിൽ പറഞ്ഞി രിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button