ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകൾ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിട്ടു’; ഷാജിയെ ട്രോളി പിവി അൻവർ
കെഎം ഷാജിക്കെതിരായ വിജിലൻസ് നീക്കം ചൂണ്ടി വീണ്ടും രൂക്ഷ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഷാജിയെ വീണ്ടും വിജിയലൻസ് ചോദ്യം ചെയ്യുന്ന വാർത്തയ്‌ക്കൊപ്പം ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ ഞെട്ടിത്തരിച്ചിരിക്കുന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ മീം കൂടി ചേർന്നതാണ് പിവി അൻവറിന്റെ പുതിയ ട്രോൾ. ഇന്ദ്രനേയും ചന്ദ്രനേയും കുറിച്ചുള്ള രേഖകൾ പോലും കയ്യിലുള്ള സുഹൃത്ത് കൂടെയുണ്ടായിരുന്നിട്ടും..എന്ന അപൂർണ്ണമായ വാക്യം കൂടി ചേർത്ത് ഫേസ്ബുക്കിലൂടെയാണ് അൻവറിന്റെ കുറിക്കുകൊള്ളുന്ന പരിഹാസം.
ഷാജിക്ക് പൂർണ്ണപിന്തുണയറിയിച്ച് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലീം ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേസമയം , കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയിൽ നിന്നെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. നോട്ടുകെട്ടുകളിൽ പലതും മാറാല പിടിച്ച നിലയിലായിരുന്നെന്നും പണം കുറച്ചു കാലം മുൻപ് തന്നെ സൂക്ഷിച്ചതാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.