ഡല്‍ഹി: പ്രതിഷേധങ്ങളെ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയ്ക്ക് നഷ്ടമായത് 40 മണിക്കൂറെന്ന് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായി വര്‍ഷകാല സമ്മേളനത്തില്‍ ഇത്രയധികം സമയം കളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ വികസന, സുരക്ഷയെ ദൃഢപ്പെടുത്തുന്നതിനായി ചെലവാക്കാനുള്ള രാജ്യസഭ വര്‍ഷകാല സമ്മേളനമാണ് ആരംഭിച്ച് ഇത്രയും ദിവസം പിന്നിട്ടും രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താതിരുന്നത്.
വര്‍ഷകാല സമ്മേളനത്തില്‍ ആകെ പ്രവര്‍ത്തന സമയമെന്നു പറയുന്നത് 50 മണിക്കൂര്‍ ആണ് ഇതില്‍ നിന്നാണ് 40 മണിക്കൂര്‍ സമയം നഷ്ടമാക്കിയത്. അതേസമയം രാജ്യത്തുയര്‍ന്നു വരുന്ന ഫോണ്‍ ചോര്‍ത്തല്‍ , കര്‍ഷക സമരം എന്നി വിവാദ പ്രശ്‌നങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം വിവാദങ്ങള്‍ ശൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും രാജ്യത്തിന്റെ പുരോഗതിക് ഒപ്പം കൂടാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ ആരോപിച്ചിരുന്നു.