കടന്നുകയറാന്‍ ഗ്രാമങ്ങള്‍ നിര്‍മിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് കടന്നുകയറുന്നത് സുഗമമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ- ചൈന നയതന്ത്ര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അതിര്‍ത്തിയില്‍ കടന്ന് കയറ്റം തുടരാന്‍ കോപ്പുകൂട്ടുകയാണ് ചൈന. ഇതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
അപ്പര്‍ സുബന്‍സിരി ജില്ലയിലെ സാരിചു നദീ തീരത്ത് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നുവെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യകതമാകുന്നത്. ടിബറ്റന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ചൈനയുടെ ഈ നടപടി. സംഘര്‍ഷ സമയത്ത് സൈനികര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചൈന 101 വീടുകളടങ്ങിയ പുതിയ ഗ്രാമം നിര്‍മിക്കുന്നുവെന്ന വിവരം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഒരു ദേശീയ മാധ്യമം ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 4.5 കിലോമീറ്റര്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ മേഖലയില്‍ മുന്‍പ് തന്നെ ചൈനക്ക് ഒരു സൈനിക ഔട്ട് പോസ്റ്റ് ഉണ്ടായിരുന്നുവെങ്കിലും കടന്ന് കയറ്റം രൂക്ഷമായത് ഈ അടുത്തിടെയാണ്. 2020ലാണ് ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള ഒരു ഗ്രാമം ചൈന അതിര്‍ത്തിയില്‍ നിര്‍മ്മിച്ചത്.
2019 ഓഗസ്റ്റ് 26ന് പകര്‍ത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരു നിര്‍മാണ പ്രവൃത്തികളും ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരും ഇക്കാര്യങ്ങള്‍ തള്ളി കളഞ്ഞിട്ടില്ല. എന്തായാലും ആഭ്യന്തരകലാപത്തിന്റെ വക്കിലെത്തിനില്‍ക്കുന്നിടത്ത് ചൈനീസ് വികാരം ഉയര്‍ത്തിവിട്ട് രക്ഷനേടാനാണ് ഷീജിന്‍ പിംഗ് ശ്രമിക്കുന്നത് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുണ്ട്.