അമിതമായി ലൈംഗികോത്തേചന മരുന്ന് നല്‍കി, മകളും രംഗത്ത്; ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സംവിധായകനെതിരെ നടി

ദി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലൈംഗികാരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോ അമിതമായ അളവില്‍ ലൈംഗികോത്തേജന മരുന്ന് നല്‍കി തന്നെ കോഹന്‍ പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആസിയയുടെ ആരോപണം.
റോബ് കോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എക്‌സ് എക്‌സ് എക്‌സ് (തതത) എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് കോഹന്‍ ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ എല്ലാവരും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ മദ്യപിക്കുകയും ചെയ്തു. അതിനു ശേഷം കോഹന്റെ മുറിയിലേക്ക് പോയത് മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ താന്‍ കോഹന്റെ കിടക്കയില്‍ നഗ്‌നയായി കിടക്കുകയായിരുന്നു എന്നും ആസിയ പറഞ്ഞു.
എന്നാല്‍, ആരോപണം കോഹന്‍ തള്ളി. ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സംവിധായകന്റെ വക്താവ് അറിയിച്ചു. നടിയെ സുഹൃത്തായാണ് കോഹന്‍ കണ്ടിരുന്നതെന്നും ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വക്താവ് പറഞ്ഞു.
2019ല്‍ കോഹന്റെ മകളും പിതാവിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ നേരത്തെ ആസിയ ലൈംഗികാരോപണം നടത്തിയിരുന്നു. മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായി നടന്‍ ജിമ്മി ബെന്നറ്റിനെതിരെയും ഇവര്‍ ആരോപണം ഉയര്‍ത്തിയിരുന്നു.