BusinessLatest NewsNationalNewsSampadyam
നിയമം ലംഘിച്ചു ; പേടിഎമ്മിന് ഒരുകോടി രൂപ പിഴ ചുമത്തി ആര്‍ബിഐ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാടുകളിലെ പ്രധാനസംവിധാനമായ പേടിഎമ്മിന് ഒരുകോടി രൂപ പിഴയിട്ട് ആര്‍ബിഐ. ആര്‍ബിഐ പേയ്മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007ലെ ചട്ടംഘനങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. വെസ്റ്റേണ്‍ യുണിയന്‍ ഫിനാഷ്യല്‍ സര്‍വീസിന് 27.8 ലക്ഷം രൂപയും ആര്‍.ബി.ഐ പിഴയിട്ടിട്ടുണ്ട്. പ്രതിവര്‍ഷം നടത്താവുന്ന ഇടപാട് പരിധി ലംഘിച്ചതിനാണ് പിഴ.അംഗീകാരം ലഭിക്കുന്നതിനായി നടത്തിയ നീക്കത്തിനിടയിലാണ് പേടിഎമ്മിന് പണി കിട്ടിയത്.
പേടിഎം പേയ്മെന്റ് നല്‍കിയ രേഖകളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു ഇതിനെ തുടര്‍ന്നാണ് പിഴ. എന്നാല്‍ 2019, 2020 വര്‍ഷങ്ങളില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് വെസ്റ്റേണ്‍ യൂണിയന്‍ ഫിനാഷ്യല്‍ സര്‍വീസിനെതിരെ ആര്‍ബിഐ പിഴ ചുമത്തിയത്.