Latest NewsNews

രണ്ട് മണിക്കൂറിനുള്ളില്‍ കൃത്യതയാർന്ന കോവിഡ് ഫലം അറിയാം, ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ റിലയന്‍സ്

ന്യൂഡല്‍ഹി: രണ്ട് മണിക്കൂറില്‍ കൃത്യതയാർന്ന കോവിഡ് ഫലം അറിയാന്‍ സാധിക്കുന്ന ആര്‍ടിപിസി കിറ്റ് വികസിപ്പിച്ച്‌ റിലയന്‍സ് ലൈഫ് സയന്‍സസ്.നിലവില്‍ ആര്‍ടിപിസി ടെസ്റ്റ് നടത്തി ഫലം അറിയുന്നതിന് ഒരു ദിവസം കാത്തിരിക്കണം. ആര്‍ ഗ്രീന്‍ കിറ്റ് എന്നാണ് റിലയന്‍സ് ലൈഫ് സയന്‍സസിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ള കിറ്റിന് നല്‍കിയിട്ടുള്ള പേര്. കിറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍.

കോവിഡിന് കാരണമാവുന്ന വൈറസിന്റെ ന്യൂക്ലിക് ആസിഡ് തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് റിലയന്‍സിന്റെ ആര്‍ടി-പിസിആര്‍ ടെസ്റ്റിലൂടെ നടത്തുന്നത്.ഇത് ഐസിഎംആറിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ ഇ, ആര്‍, ആര്‍ഡിആര്‍പി എന്നീ ജീനുകളെ തിരിച്ചറിയാന്‍ ഈ കിറ്റിന് സാധിക്കുമെന്നാണ് അവകാശവാദം. ഐസിഎംആറിന്റെ പരിശോധനയില്‍ തൃപ്തികരമായ പ്രകടനം കിറ്റ് കാഴ്ചവെക്കുന്നതായാണ് സൂചന.

98.7 ശതമാനം സംവേദന ക്ഷമതയും, 98.8 ശതമാനം കൃത്യതയും ഐസിഎംആറിന്റെ പരിശോധനയില്‍ കിറ്റ് പ്രകടിപ്പിച്ചതായാണ് വിവരം. ഇത് ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതും റിലയന്‍സ് ലൈഫ് സയന്‍സിലെ ഗവേഷകര്‍ അവകാശപ്പെടുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button