BusinessEditor's ChoiceKerala NewsLatest NewsNationalNews

റിലയന്‍സില്‍ വീണ്ടും ശമ്പളം കുറയ്ക്കുന്നു.

മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ്​ ഇന്‍ഡസ്​ട്രീസില്‍ വീണ്ടും ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനമെന്ന് ഇക്കണോമിക്​സ്​ ടൈംസ് റിപ്പോർട്ട് ചെയ്തു​. ഹൈഡ്രോകാര്‍ബണ്‍ ബിസിനസില്‍ ജീവനക്കാരുടെ ബോണസും കുറക്കാന്‍ പദ്ധതിയുണ്ട്​. അതേസമയം, കോവിഡ്​ സമയത്ത്​ പ്രവര്‍ത്തിച്ച ഹൈഡ്രോകാര്‍ബണ്‍ വ്യവസായത്തിലെ ജീവനക്കാര്‍ക്ക്​ 30 ശതമാനം ശമ്പളം അഡ്വാന്‍സായി നല്‍കാനും റിലയന്‍സിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.എന്നാല്‍, വാര്‍ത്തകളെ കുറിച്ച്‌​ ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ്​ ഇനിയും തയാറായിട്ടില്ല.

പ്രതിവര്‍ഷ ശമ്പളം 15 ലക്ഷം മുകളിലുള്ളവരുടേത്​​ 10 ശതമാനം കുറക്കാനാണ്​ ധാരണ. തീരുമാനത്തിന്​ 2020 ഏപ്രില്‍ ഒന്ന്​ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാവും.

നേരത്തെയും 15 ലക്ഷത്തിന്​ മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ വേതനം 30 മുതല്‍ 50 ശതമാനം വരെ കുറച്ചിരുന്നു. കമ്പനിയുടെ ടോപ്​ ലെവല്‍ മാനേജ്​മെന്‍റ്​ ജോലിക്കാര്‍ക്കാണ്​ ശമ്പളം കുറച്ചത്​. ഇപ്പോള്‍ സീനിയര്‍ തലങ്ങളിലും ശമ്പളം​ വെട്ടിക്കുറക്കുന്നത്​ വ്യാപിപ്പിക്കുകയാണ്​ കമ്പനി. കോവിഡ്​ മൂലം റിലയന്‍സിന്റെ എനര്‍ജി വ്യവസായത്തില്‍ നിന്നുള്ള വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്​. 33 ശതമാനം കുറവാണ്​ എനര്‍ജി വ്യവസായത്തില്‍ മാത്രമുണ്ടായത്​.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button