Latest NewsMusicNationalNews
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു.

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് (90) അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയിൽ അന്തരിച്ചു. 80 വർഷത്തിലേറെ സംഗീതം ജീവിതമാക്കിയ പണ്ഡിറ്റ് ജസ്‌രാജ്, പദ്മ ശ്രീ, പദ്മ ഭൂഷൺ, പദ്മ വിഭുഷൺ തുടങ്ങിയ ബഹുമതികൾ നേടിയിട്ടുണ്ട്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞൻ ആയിരുന്നു ജസ് രാജ്. രമേശ് നാരായണൻ ഉൾപ്പെടെ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 1930 ൽ ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച പണ്ഡിറ്റ് ജസ്രാജിന്റെ പിതാവ് അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ജസ് രാജിന് നാലുവയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അച്ഛന്റെ കീഴില്‍ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി.