Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

തദ്ദേശ സ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിൽ സംവരണ തുടർച്ച പാടില്ല, ഹൈക്കോടതി

കൊച്ചി / കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അധ്യക്ഷ സ്ഥാനം സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളെ ഇത്തവണ പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി പുനഃക്രമീകരണം നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അധ്യക്ഷസ്ഥാനം സംവരണം ചെയ്തു നൽകുന്നതിൽ ഭരണഘടന പറയുംപോലെ റൊട്ടേഷൻ സംവിധാനം ഉറപ്പു വരുത്തണം. അധ്യക്ഷ പദവി വനിത, എസ്‌സി/എസ്ടി വിഭാഗങ്ങൾക്കു മാറിമാറി നൽകണം. ഒരു വിഭാഗത്തിനു തന്നെ രണ്ടാംവട്ടം ആവർത്തിച്ചു സംവരണം ചെയ്യുന്നത് ഒഴിവാക്കിയാണ് പുനഃക്രമീകരണം നടത്തേണ്ടത്. ഏതെങ്കിലും ഒരിടത്ത് അധ്യക്ഷ സ്ഥാനം സ്ഥിരമായി സംവരണം ചെയ്യണമെന്നു ഭരണഘടന ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, പൊതുവിഭാഗത്തി ൽപ്പെടുന്ന സ്ഥാനാർഥിക്ക് പ്രസിഡന്റ്/ ചെയർപഴ്സൻ ആകാനുള്ള അവസരം തുടർച്ചയായി നഷ്ടപ്പെടുന്നതു ‘റിവേഴ്സ് വിവേചനം’ ആകും എന്നും പറയുകയുണ്ടായി. റൊട്ടേഷൻ പാലിക്കാതിരുന്നാൽ തുല്യഅവസരം നിഷേധിക്കപ്പെടും. ഭരണഘടനയിൽ പറയുന്ന റൊട്ടേഷൻ തത്വം പാലിക്കാതെയുള്ള അധ്യക്ഷപദവി സംവരണം നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മഞ്ചേരി മുനിസിപ്പാലിറ്റിയിലെ അധ്യക്ഷപദവി സംവരണത്തിൽ തർക്കമുന്നയിച്ച് അബൂബക്കർ കണ്ണിയൻ അടക്കം സമർപ്പിച്ച 20 ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താ ഖിന്റെ ഉത്തരവ് ഉണ്ടായത്. ഭരണഘടനയുടെ 234 (ഡി) (4) പ്രകാരം സംവരണ സീറ്റുകൾ റൊട്ടേഷൻ പാലിച്ച് അനുവദിക്കേ ണ്ടതാണെ ന്നും, കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പഞ്ചായത്തുകൾ , നഗരസഭകൾ, എന്നിവിടങ്ങളിൽ നിലവിൽ ഉണ്ടായിരുന്ന സവർണ അധ്യക്ഷപദവികൾ ഇനി മുതൽ റൊട്ടേഷൻ തത്വം പാലിക്കേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button