Editor's ChoiceKerala NewsLatest NewsLocal NewsNews

രേഷ്‌മ മറിയം റോയി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്.

പത്തനംതിട്ട /കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ അട്ടിമറി വിജയം നേടിയ രേഷ്‌മ മറിയം റോയിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം സ്വന്തമാക്കിയ എൽ ഡി എഫ് രേഷ്‌മയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രേഷ്‌മ മറിയം റോയി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിമാറി. തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രേഷ്മ 21 വയസ് തികയാനായി കാത്തിരുന്ന സംഭവം ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. നവംബർ 18 നായിരുന്നു രേഷ്‌മയ്‌ക്ക് 21 വയസ് തികയുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തലേനാളായിരുന്നു ഇത്. 21 വയസായ ഉടനെ തന്നെ രേഷ്മ നാമനിർദ്ദേശ പത്രിക നൽകി. പ്രളയ സമയത്തും കൊവിഡ് മഹാമാരിയുടെ സമയത്തും നാട്ടിൽ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന രേഷ്‌മ ബിബിഎബിരുദധാരിയായിരുന്നു. നിലവിൽ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button