ലഹരിക്കേസിൽ നടി റിയ ചക്രവർത്തിക്ക് ജാമ്യം.

മുംബൈ: ലഹരിക്കേസിൽ നടി റിയ ചക്രവർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സഹോദരൻ ഷോവിക്കിന്റെ ജാമ്യഹർജി തള്ളി. ഒരു മാസത്തിന് ശേഷമാണ് റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിക്കുന്നത്. ചൊവ്വാഴ്ച്ച പ്രത്യേക കോടതി റിയ ചക്രബര്‍ത്തിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 20വരെ നീട്ടിയിരുന്നതാണ്.
സുശാന്ത് രജ്പുതിന്റെ വീട്ടിലെ ജോലിക്കാരായിരുന്ന സാമുവല്‍ മിറാന്‍ഡ, ദിപേഷ സാവന്ത് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. സെപത്ംബര്‍ 8നാണ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു റിയയെ അറസ്റ്റു ചെയ്തത്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് എന്‍.സി.ബിയോട് റിയ ചക്രബര്‍ത്തി വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം നീണ്ടത്.
അതിനിടെ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരുന്നിനുള്ള കുറിപ്പടി തയാറാക്കൽ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങൾക്കെതിരെ റിയ നൽകിയ പരാതി റദ്ദാക്കണമെന്ന് അഭ്യർഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അപേക്ഷ കോടതി 13ന് പരിഗണിക്കുന്നുണ്ട്.
സുശാന്ത് മുംബൈയിലായിരിക്കെ, ഡൽഹിയിലുള്ള സഹോദരി പ്രിയങ്ക റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തന്റെ സുഹൃത്തായ ഡോക്ടർ മുഖേന മരുന്നിന്റെ കുറിപ്പു നൽകിയതിനെതിരെയാണ് റിയ ബാന്ദ്ര പൊലീസിൽ പരാതി നൽകിയിരുന്നത്. രോഗിയെ കാണാതെ മനോരോഗ ചികിത്സയ്ക്കു കുറിപ്പു നൽകിയെന്നും, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് അതെന്നുമാണ് ആരോപണം.