സഖാവിന്റെ സഖി മാത്രമല്ല ഞാന്‍, ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍

ശ്യാമപ്രസാദിന്റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ. ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്ന നടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ കരിയറിലെ പതിനൊന്നാം വർഷത്തിലാണ് റിമയിപ്പോൾ.
ഇന്ന് റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ ഒരാളുടെ കമന്റും അതിനു റിമ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമാണ്.ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോൾ അല്ല, ഫെമിനിസ്റ്റ് ആയുകൊണ്ട്,എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.
എന്നാൽ ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് റിമ നൽകിയിരിക്കുന്നത്.ഞാൻ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്,എന്നാണ് റിമയുടെ മറുപടി.