ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം പടരുന്നു; ആശങ്കയിലായ ചൈനീസ് കമ്പനികൾ ബദൽ വിപണിയുടെ സാധ്യത തേടുന്നു.
KeralaNewsCrime

ഇന്ത്യയിൽ ചൈനീസ് വിരുദ്ധ വികാരം പടരുന്നു; ആശങ്കയിലായ ചൈനീസ് കമ്പനികൾ ബദൽ വിപണിയുടെ സാധ്യത തേടുന്നു.

ലഡാക്കിൽ ഇന്ത്യൻ സൈനികരെ ചൈന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ഇന്ത്യയിലെങ്ങും ചൈനക്കെതിരെ പൊതു വികാരം ഉയരുകയാണ്. ചൈനീസ് ‌ കമ്പനികളെ ഒഴിവാക്കാനും ചൈനീസ് ഉൽപ്പനങ്ങൾ ബഹിഷ്കരിക്കാനുമുള്ള നിർദേശങ്ങൾക്കു വലിയ സ്വീകാര്യത യാണ് രാജ്യമെങ്ങും ലഭിച്ചു വരുന്നത്. ചൈനീസ് മൊബൈൽ കമ്പനികളും, മൊബൈൽ പാർട്സുകൾ നിർമ്മിക്കുന്ന കമ്പനികളും ഷോക്കടിയേറ്റപോലെയായി. ഇന്ത്യയിലെ പ്രതിഷേധ ചൂടിൽ പ്രധാനമായും തളർന്നിരിക്കുന്നത് ചൈനയിലെ മൊബൈൽ നിർമ്മാണ മേഖലയാണ്.

പ്രമുഖ മൊബൈൽ കമ്പനിയായ ഓപ്പോ അവരുടെ പുതിയ ഉൽപ്പന്നമായ 5 ജി മൊബൈൽ സെറ്റിന്റെ ലോഞ്ചിങ് തന്നെ മാറ്റി. വിപണിയിൽ ചൈനീസ് ഉൽപ്പങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധം തണുത്തതിനു ശേഷം മാത്രം ലോഞ്ചിങ് നടത്താമെന്നാണ് കമ്പനിയുടെ തീരുമാനം. ഓപ്പോ ഷോ റൂമുകൾക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന ഭയവും കമ്പനിക്ക് ഉണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനം ഉള്ള ഷിയോമി കമ്പനിയും ആശങ്കയിലാണ്. ചൈനീസ് ‌ മൊബൈൽ ഫോണുകളുടെ ഉപയോഗം വ്യക്തി സുരക്ഷക്കും രാജ്യ സുരക്ഷക്കും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുകൾ നേരത്തെ ഉണ്ടായിരുന്നതാണ്. എന്നാൽ വില കുറവ് എന്ന ഒറ്റ കാരണത്താൽ ആണ് ഷിയോമി, ഓപ്പോ ഉൾപ്പടെയുള്ള ചൈനീസ് ‌ ഫോണുകൾ ഇന്ത്യൻ വിപണി കൈയ്യടക്കുന്നത്. സുരക്ഷയുടെ പേരിൽ ചൈനീസ് ഫോണുകളുടെ ഉപയോഗം ഔദ്യോഗികമായി തന്നെ ഇന്ത്യ നിരോധിക്കുമോ എന്ന ആശങ്കയും ചൈനീസ് കമ്പനികൾക്ക് ഉണ്ട്. അതിർത്തിയിലെ സംഭവത്തിന് ശേഷം ഓൺലൈൻ സൈറ്റുകൾ വഴിയുള്ള ചൈനീസ് ഫോണുകളുടെ വില്പന കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ പകുതിയിലേറെ കുറഞ്ഞു എന്നത് ചൈനീസ് കമ്പനികളെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാൽ ലഡാക്കിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഫോണുകൾക്കെതിരെ കൂടുതൽ പ്രചാരണവും, നടപടികളും, നിലവിലുള്ള സാഹചര്യം തുടർന്നാൽ ഉണ്ടാവും. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങളും ചൈനീസ് ‌ മൊബൈലുകൾ വഴി ചോരാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ഉള്ളതാണ്. ഹാക്കർമാർക്കു എളുപ്പത്തിൽ വിവരങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നത് കൊണ്ട് ചൈനീസ് ഫോണുകൾ ഉപയോഗിക്കുന്നത് അഭികാമ്യമല്ലെന്നു മുന്നറിയിപ്പുകൾ രഹസ്യാന്വേഷണ എജൻസികളും നൽകിക്കഴിഞ്ഞു. ഇപ്പോൾ ചൈനീസ് ഉല്പന്നങ്ങളുടെ വിശ്വാസ്യതയെ കുറിച്ചാണ് കൂടുതൽ ചർച്ചകൾ നടക്കുന്നത്.

അതേസമയം, ഇന്ത്യയിലാകമാനം ചൈന വിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തിൽ തങ്ങളുടെ കമ്പനികൾക്കും പൗരന്മാർക്കും നിക്ഷേപത്തിനും സുരക്ഷിതത്വവും, വേണമെന്ന് ചൈന ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ഉണ്ടായ തർക്കം സാമ്പത്തിക മേഖലയിലേക്ക് നീങ്ങരുതെന്ന സന്ദേശവും അഭ്യർത്ഥനയും ചൈന നടത്തിയിട്ടുമുണ്ട്.
എന്നാൽ ഘട്ടം ഘട്ടമായി ചൈനീസ് നിക്ഷേപങ്ങളും സ്വാധീനവും കുറച്ചു കൊണ്ട് വരാനാണ് ഇന്ത്യയുടെ ശ്രമം. തന്ത്ര പ്രധാന മേഖലകളിൽ നിന്ന് ചൈനീസ് നിക്ഷേപം നിരുത്സാഹപ്പെടുത്താൻ ഇന്ത്യ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. റോഡ്, റെയിൽവേ, ടെലികോം മേഖലകളിൽ നിന്ന് ചൈനയെ പൂർണ്ണമായും ഒഴിവാക്കും. അതോടൊപ്പം വ്യക്തി വിവരങ്ങൾ ചോരാൻ സാധ്യതയുള്ള മേഖലകളിൽ നിന്നും പടിപടിയായി ചൈനയെ ഒഴിവാക്കുവാൻ തന്നെയാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു ബദൽ വിപണി കണ്ടെത്താനുള്ള സാധ്യതകൾ ആരായാൻ ചൈനീസ് സർക്കാർ അവരുടെ കമ്പനികളോട് ആവശ്യപ്പെട്ടതായിട്ടാണ് ചൈനീസ് മാധ്യമങ്ങൾ റിപോർട്ട്ചെയ്തിട്ടുള്ളത്. ദീഘകാലാടിസ്ഥാനത്തിൽ ബദൽ വിപണി കണ്ടെത്തുകയാണ് ഉചിതമെന്നാണ് ചൈനയുടെ വിലയിരുത്തൽ.

Related Articles

Post Your Comments

Back to top button