CinemaLatest NewsLife StyleMovieUncategorized
പ്രീതിയുടെ കൈയിൽ ചുംബിക്കുന്ന റിതേഷിനെ അസൂയയോടെ നോക്കുന്ന ജനീലിയ; പിന്നെ സംഭവിച്ചത്

നടി പ്രീതി സിന്റയും റിതേഷ് ദേശ്മുഖും ഭാര്യ ജനീലിയ ഡിസൂസയും ചേർന്നുള്ള ഒരു വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാണ്. പ്രീതിയുടെ കൈയിൽ ചുംബിക്കുന്ന റിതേഷിനെ അസൂയയോടെ നോക്കുന്ന ജനീലിയയാണ് വീഡിയോയിൽ ഉള്ളതെന്നു പറഞ്ഞാണ് വീഡിയോ വൈറലായിരുന്നത്.
ഇപ്പോഴിതാ ആ വീഡിയോക്ക് പിന്നാലെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടേ എന്നു ചോദിച്ച് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജനീലിയ. വീട്ടിൽ എത്തിയതിനുശേഷം റിതേഷിനെ ഇടിച്ചു പരുവമാക്കുന്ന ജനീലിയയെ ആണ് കാണിക്കുന്നത്. ഭാര്യയും ഭർത്താവും തകർത്ത് അഭിനയിച്ചുവെന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്.