മുത്തൂറ്റിന്റെ ഹൊസൂർ ശാഖയിൽ കൊളള, 7 കോടിയുടെ സ്വർണവും 96,000 രൂപയും കൊണ്ടുപോയി.

ചെന്നൈ / തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാൻസിന്റെ കൃഷ്‌ണഗിരി ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി കൊളള. ഏഴുകോടി രൂപയുടെ സ്വർണവും 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടനെ ആറംഗ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമെത്തി കൊളള നടത്തുകയായിരുന്നു.
മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവർച്ച അരങ്ങേറിയത്. ഏഴ് കോടി രൂപയുടെ സ്വർണവും 96,000 രൂപയും കൊളളസംഘം കൊണ്ടുപോയതായിട്ടാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സെക്യൂരിറ്റിയെ ഉൾപ്പടെ തോക്കിൻമുനയിൽ നിർത്തി സിനിമ രംഗങ്ങളെ അതിശയിപ്പിക്കും വിധം ആയിരുന്നു കവർച്ച. ജീവനക്കാരുടെ മൊഴികളും സി സി ടി വി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം നടത്തി വരുകയാണ്.
മുത്തൂറ്റിന്റെ കൃഷ്‌ണഗിരി ശാഖയിൽ രണ്ടാഴ്‌ച മുമ്പ് ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കവെയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി കൊള്ള നടന്നിരിക്കുന്നത്.