Kerala NewsLatest News
കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബ്ബര്‍ വിലയില്‍ വര്‍ദ്ധനവ്
ആലപ്പുഴ: ഓണക്കാലത്ത് കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി റബ്ബര്‍വില ഉയരുന്നു. അന്താരാഷ്ട്രവിപണിയിലും അനുകൂല സാഹചര്യമായതിനാല്‍ പെട്ടെന്നൊരു വിലത്തകര്‍ച്ച ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ്.
പ്രധാന റബ്ബര്‍ ഉത്പാദക രാജ്യങ്ങളിലെ കറന്‍സികള്‍ക്കുണ്ടായ മൂല്യത്തകര്‍ച്ചയോടെ നാട്ടില്‍ നിന്ന് റബ്ബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വ്യവസായികള്‍. ഇറക്കുമതി സജീവമായാലും വലിയ അളവിലേക്കു പോകില്ലെന്നാണു വിപണിനിരീക്ഷകരുടെ വിലയിരുത്തല്‍.
ലാറ്റക്‌സ് വില കൂടി, വില്പനയും
റബ്ബര്‍ പാല്‍ (ലാറ്റക്‌സ് ) വില 180 – 185 രൂപയെത്തിയതോടെ ഇതുവില്‍ക്കുന്ന കര്‍ഷകരുടെ എണ്ണവും കൂടി. കോവിഡ് കാലത്ത് ഗ്ലൗസ് ഉത്പാദനം വര്‍ധിച്ചത് ലാറ്റക്‌സ് ഡിമാന്‍ഡ് കൂടുന്നതിന് കാരണമായി. ടയര്‍ ഇതര ഉത്പന്നങ്ങള്‍ക്കുവേണ്ടിയാണ് ലാറ്റക്‌സ് ഉപയോഗിക്കുന്നത്.