HeadlineWorld

റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്ന് വീണു; യാത്ര ചെയ്തത് കുട്ടികള്‍ ഉള്‍പ്പെടെ 50 പേര്‍

റഷ്യയില്‍ നിന്നുള്ള ഒരു യാത്രാ വിമാനം ചൈനീസ് അതിര്‍ത്തിയോടടുത്ത അമൂര്‍ മേഖലയിലാണ് തകര്‍ന്ന് വീണത്. അങ്കാറ എയര്‍ലൈന്‍സിന്റെ സൈബീരിയ കേന്ദ്രീകരിച്ചുള്ള വിമാനത്തിനെയാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനു ശേഷം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വിമാനത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമുമാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. വിമാനത്തേക്കുറിച്ച് ലഭ്യമായ അവസാന വിവരങ്ങള്‍ മോശം കാലാവസ്ഥയെ തുടർന്ന് റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു. തുടർന്നാണ് അപകടം ഉണ്ടായതെന്ന് ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് റോയിട്ടേഴ്സിനോട് പറഞ്ഞു.

1950കളില്‍ സോവിയറ്റ് യൂണിയനില്‍ വികസിപ്പിച്ചെടുത്ത An-24 മോഡലിലുള്ള ഇരട്ട ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമൂര്‍ മേഖലയില്‍ ടിൻഡ പട്ടണത്തിലേക്ക് സമീപിക്കുമ്പോഴായിരുന്നു വിമാനം റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായത്.

തകര്‍ന്ന വിമാനം ഇടതൂർന്ന കാടുകളും മലനിരകളും നിറഞ്ഞ ദുർഘടമായ ഭൂപ്രകൃതിയുള്ള പ്രദേശത്താണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശത്തെ കാലാവസ്ഥയും ഭൗഗോളപരമായ സവാലുകളും ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു.

Tag: Russian plane crashes near Chinese border; 50 people including children on board

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button