Kerala NewsLatest News

തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല- എസ് രാജേന്ദ്രന്‍

ദേവികുളം: തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ തള്ളിയാണ് എസ് രാജേന്ദ്രന്‍ രംഗത്ത് വന്നത്.

അടിമാലി-, മൂന്നാര്‍ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട രാജേന്ദ്രന്‍ സിപിഐയിലേക്ക് പോകുന്നെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. അതേസമയം രാജേന്ദ്രനെ സിപിഐയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ. ശിവരാമന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുകയാണ്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരെട്ടെയെന്നും പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് സിപിഎമ്മില്‍ തന്നെ തുടരുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

രാജേന്ദ്രനുമായി മൂന്നാറിലെ സിപിഐയുടെ ചില നേതാക്കള്‍ പല പ്രാവിശ്യം ചര്‍ച്ച നടത്തിയെന്നും വാര്‍ത്ത വന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് രാജേന്ദ്രന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button