Kerala NewsLatest NewsPoliticsSabarimalaUncategorized

ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ട് വർഷംവരെ തടവ്; പരമാധികാരം തന്ത്രിയ്ക്ക്: കാർഡ് നിയമം പുറത്തുവിട്ട് യുഡിഫ്

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശ വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഉറച്ച് മുന്നേറുന്ന യു.ഡി.എഫും കോൺഗ്രസും കരട് നിയമവുമായി രംഗത്തെത്തി. അധികാരത്തിലെത്തിയാൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരടാണ് ഇന്ന് പുറത്തുവിട്ടത്. പത്തനംതിട്ടയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് കരട് പുറത്തുവിട്ടത്. മുൻ ഡി.ജി.പിയും കോൺഗ്രസ് അനുഭാവിയുമായ ടി. ആസിഫ് അലിയാണ് കരട് തയാറാക്കിയിരിക്കുന്നത്.

ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ട് വർഷംവരെ തടവ് ശിക്ഷ കരട് നിയമനത്തിൽ വ്യവസ്ഥ ചെയ്യുന്നു. ആചാര കാര്യത്തിൽ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തിൽ പറയുന്നു. കരട് രേഖ നിയമമന്ത്രി എകെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല ഏറ്റെടുത്തയുടനേ ശബരിമല വിഷയം ഉയർത്തിക്കൊണ്ടുവന്നത് ഉമ്മൻചാണ്ടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റിൽ വിജയം നേടിയത് ശബരിമല വിഷയത്തിന്റെ പിന്തുണയിൽ ആയിരുന്നെന്നാണ് യു.ഡി.എഫിന്റ വിലയിരുത്തൽ. അഴിമതി ആരോപണങ്ങൾ സർക്കാരിനെ ബാധിച്ചില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമായതിനെ തുടർന്നാണ് ശബരിമലയുമായി യു.ഡി.എഫ്. വീണ്ടുമെത്തിയത്.

യു.ഡി.എഫ്. സർക്കാർ വന്നാൽ ശബരിമല വിഷയത്തിൽ നിയമം നിർമിക്കുമെന്ന് യു.ഡി.എഫ്. പറഞ്ഞതിനെ, എങ്കിൽ കരട് പ്രസിദ്ധീകരിക്കാൻ മന്ത്രി എ.കെ.ബാലൻ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തിൽ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോൺഗ്രസ് തയാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പുറത്ത് വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button