ശബരിമലയില്‍ അപ്പത്തിനും അരവണയ്ക്കും വില കൂട്ടാന്‍ തീരുമാനവുമായി ദേവസ്വംബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയില്‍ അപ്പത്തിനും അരവണയ്ക്കും വില കൂട്ടാന്‍ ദേവസ്വം ബോര്‍ഡ്. അപ്പത്തിന് നിലവിലെ വിലയായ മുപ്പത്തിയഞ്ചില്‍ നിന്ന് 50 ആയും അരവണ 80ല്‍നിന്ന് 100 ആയും ഉയര്‍ത്താനാണ് ബോര്‍ഡ് തീരുമാനം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിത്യചിലവിന് പോലും വഴിയില്ലാത്തതിനാല്‍ ക്ഷേത്രങ്ങളിലെ അര്‍ച്ചന മുതലുളള വഴിപാടുകള്‍ക്ക് നിരക്ക് ഉയര്‍ത്താന്‍ ആലോചനയിലാണ് ദേവസ്വംബോര്‍ഡ്.
ഇതിനായി ദേവസ്വം കമ്മീഷണര്‍ അദ്ധ്യക്ഷനായ കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്‍ നിരക്ക് വര്‍ദ്ധന ശുപാര്‍ശ ചെയ്തു. ഹൈക്കോടതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ശബരിമലയിലെ വരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വരുമാനത്തിന്റെ് ആധാരം. കൊവിഡ് കാരണം ഭക്തജനങ്ങള്‍ക്ക് ഏറെനാള്‍ സന്നിധാനത്ത് പ്രവേശനം അനുവദിക്കാത്തതിനാല്‍ ദേവസ്വത്തിന് വലിയ തിരിച്ചടിയാണുണ്ടായത്. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ നട തുറന്നപ്പോള്‍ ആദ്യം 5000 പേര്‍ക്കും പിന്നീട് 10,000 പേര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. എങ്കിലും അധികം ആളുകള്‍ വരാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.