നന്ദിനി തമ്പുരാട്ടിയും കൂലിയും പിറന്നിട്ട് ഇന്നേക്ക് മുപ്പത് വര്‍ഷം
ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്കുണ്ട്. എപ്പോള്‍ ചോദിച്ചാലും ഒന്നു ചിന്തിച്ചു നോക്കാന്‍ അവസരം നല്‍കാതെ നമ്മുടെ വായില്‍ നിന്നും അറിയാതെ പറഞ്ഞു പോകുന്ന സിനിമ പേരുകള്‍ .
സിനിമ പേരുകള്‍ മാത്രമല്ല സിനിമയിലെ നല്ല നല്ല കഥാപാത്രങ്ങളും. അത്തരത്തിലൊരു സിനിമ പിറന്നിട്ട് ഇന്നേക്ക് 30 വര്‍ഷം തികഞ്ഞിരിക്കുന്നു. സിനിമയുടെ പേര് കിലുക്കം. കഥാപാത്രങ്ങളുടെ പേര് പറഞ്ഞാല്‍ തീരില്ല. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച നന്ദിനി, ജോജി, സിശ്ചല്, കിട്ടുണി, ജസ്റ്റിസ് പിള്ള ….
മലയാളികള്‍ മറക്കില്ല ആ പേരും രൂപവും. മഞ്ഞുള്ള താഴ്വരകള്‍ക്കിടയിലൂടെ നന്ദിനി തമ്പുരാട്ടിക്ക് ഊട്ടിയുടെ ഭംഗി വിവരിച്ചു നല്കുന്ന കൂലിയെ. അങ്കമാലിയിലെ അമ്മാവന് ആരാന്നാ പറഞ്ഞെ എന്ന ചോദ്യവും പ്രധാനമന്ത്രിയെന്ന ഉത്തരവും
ഇതുവരെ ശെരിയാണോ കിട്ടുണി ഏട്ടാ… ഇതുവരെ വളരെ ശെരിയാണ്, ചത്താനറിയാന് വന്നതാണോടാ എന്നിങ്ങനെ രസകരമായ എത്ര എത്ര ചോദ്യങ്ങളും ഉത്തരങ്ങളും തമാശ രൂപത്തിലെങ്കിലും നമ്മുടെ മനസ്സില്‍ എവിടെയോ കിടപ്പുണ്ട്. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മുപ്പത് വര്‍ഷമായി കിലുക്കം സിനിമ പ്രേഷകരിലേക്കെത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നത് വാസ്തവം.