സ്വപ്‌നയുടെയും, സന്ദീപിൻറെയും, കോവിഡ് പരിശോധന ഫലം നെഗറ്റീവ്, എന്‍ ഐ എ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ ആവശ്യപ്പെടും.

സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും തിങ്കളാഴ്ച തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ ആവശ്യപ്പെടാം.
ബെംഗളൂരുവില്‍ വെച്ച് ശനിയാഴ്ച രാത്രിയിലാണ് ഇരുവരെയും എൻ ഐ എ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. എന്‍.ഐ.എ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പര്‍പ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. പ്രതികളുടെ കോവിഡ് സാമ്പിൾ പരിശോധന ഫലം ലഭിക്കാത്തതിനാലാണ് ഇരുവരുടേം കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കാതിരുന്നത്. ഇവരുടെ കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കോവിഡ് ഫലം നെഗറ്റീവായ സ്ഥിതിക്ക് പ്രതികളെ തിങ്കളാഴ്ച തന്നെ എന്‍ഐഎ. കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ തിങ്കളാഴ്ച രാവിലെ തന്നെ നൽകുന്നുണ്ട്.