നട്ടെല്ലുള്ള ആണ്‍കുട്ടിയാണ് കെ സുധാകരന്‍: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുധാകരന് ആശംസകളുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. സമൂഹമാധ്യമത്തില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന പോസ്റ്റില്‍ കെ സുധാകരന്‍ നട്ടെല്ലുള്ള ആണ്‍കുട്ടിയാണെന്നും എതിരാളികളുടെ പേടി സ്വപ്‌നവുമാണെന്ന് താരം പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.
കോണ്‍ഗ്രസില്‍ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ച, പ്രിയ ലീഡര്‍ സുധാകരന്‍ ജിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നട്ടെല്ലുള്ള ഒരു ആണ്‍കുട്ടിയാണ് ഇദ്ദേഹം. എതിരാളികളുടെ പേടി സ്വപ്നവും, ശത്രുക്കളെ ഒറ്റയ്ക്ക് നേരിടുന്ന ചങ്കുറപ്പും, ‘മുള്ളിനെ മുള്ളുകൊണ്ടെടുക്കുക’ എന്ന നയവും ഉള്ള കെ സുധാകരന്‍ ജിയെ വേറെ ലെവല്‍ ആക്കുന്നു. ചിലരൊക്കെ ഒതുക്കിയില്ലായിരുന്നു എങ്കില്‍ ഈ സ്ഥാനമാനങ്ങളൊക്കെ ഒരുപാട് കാലം മുന്‍പേ ഇദ്ദേഹത്തിന് കിട്ടുമായിരുന്നു എന്നാണു ഞാന്‍ ചിന്തിക്കുന്നത്.
ഏതായാലും ഇനിയെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികള്‍ ഒക്കെ അവസാനിപ്പിക്കുകയും , ഘടക കക്ഷികളുടെ വല്യേട്ടന്‍ മനോഭാവത്തെ ഓവറായി പ്രോത്സാഹിപ്പിക്കാതെ അവരെ നിലക്ക് നിറുത്തും എന്നും കരുതുന്നു. ഭാരിച്ച ഉത്തരവാദിത്തത്തോടെ തുടക്കമിടുന്ന ഇദ്ദേഹത്തിനായ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സപ്പോര്‍ട്ടേഴ്സ് സംസാരിച്ചിരുന്നു. ഇത് ആ cyber warriors ന്റെ വിജയമാണ് ..പുതിയ കര്‍മ്മ പദത്തില്‍ തിളങ്ങും എന്ന് പ്രതീക്ഷിക്കുന്നു.
all the best
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )