CinemaKerala NewsLatest NewsNews

കോളനിയില്‍ താമസിക്കുന്ന വനിതാ ക്രിക്കറ്റ് താരത്തിന് ആശ്വാസവുമായി സന്തോഷ് പണ്ഡിറ്റ്‌

സാമൂഹ്യ സേവന രംഗത്ത് എന്നും മുന്‍പന്തിയിലാണ് സന്തോഷ് പണ്ഡിറ്റിന്റെ സ്ഥാനം. വിവിധ ജില്ലകളില്‍ താരം നേരിട്ടെത്തി സഹായങ്ങള്‍ ചെയ്ത് കൊടുക്കാറുണ്ട്. മലയാള സിനിമയില്‍ വ്യത്യസ്തമായ സിനിമാ പിടുത്തം കൊണ്ട് വന്ന താരമായ സന്തോഷ് പണ്ഡിറ്റ് നല്ലൊരു ഹൃദയത്തിനുടമയാണ്. മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

വെള്ളപ്പൊക്ക സമയത്തും അല്ലാതെയും അര്‍ഹരായവരെ തേടി അന്വേഷിച്ച് നടന്‍ സഹായങ്ങള്‍ നല്‍കാറുണ്ട്. വീടില്ലാത്തവര്‍ക്ക് വീട്. അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് മരുന്ന് അങ്ങനെ സോഷ്യല്‍ മീഡിയയില്‍ തന്നെ സന്തോഷ് പണ്ഡിറ്റിന്റെ സഹായ മനസ്‌കത നാം കണ്ടതാണ്.

ഇപ്പോഴിതാ താരം വയനാട്ടിലും സഹായവുമായി എത്തിയിരിക്കുന്നു. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിശേഷം പങ്കുവെച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ ടീമില്‍ സെലക്ഷന്‍ ലഭിച്ച വയനാട്ടിലെ ആദിത്യ എന്ന പെണ്‍കുട്ടിയുടെ വീട്ടിലാണ് താരം സന്ദര്‍ശിച്ചത്. വെള്ളമുണ്ട എന്ന സ്ഥലത്തെ പുളിഞ്ഞാല്‍ കോളനിയിലാണ് അവരുടെ വീട് . വളരെ പാവപ്പെട്ട വീട്ടിലെ അംഗമായ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ചെറിയ ചില സഹായങ്ങള്‍ താരം നല്‍കിയിരിക്കുകയാണ്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

ഞാന്‍ ഇന്ന് വയനാട്ടില്‍ നിന്നും ഇന്ത്യന്‍ cricket വനിതാ ടീമില്‍ (tennis ball) selection കിട്ടിയ ആദിത്യ എന്ന കുട്ടിയെ അവരുടെ വീട്ടില്‍ നേരില്‍ പോയി അഭിനന്ദിച്ചു. വെള്ളമുണ്ട എന്ന സ്ഥലത്തെ പുളിഞ്ഞാല്‍ കോളനിയിലാണ് അവരുടെ വീട് . വളരെ പാവപ്പെട്ട വീട്ടിലെ അംഗമായ ഈ plus 1 വിദ്യാര്‍ഥിനിക്ക് ചെറിയ ചില സഹായങ്ങള്‍ നല്‍കി .

https://www.facebook.com/595327650521499/posts/3863746517012913/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button