ഗാന്ധിവധത്തെ പരോക്ഷമായി ന്യായീകരിച്ച് കങ്കണ, നാഥുറാം ഗോഡ്‌സെയുടെ ചിത്രം പങ്കുവെച്ച് താരം

വ്യത്യസ്തമായ സ്വന്തം നിലപാട് കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കിയ നടിയാണ് കങ്കണ റണാവത്ത്. ഒരുകാലത്ത് കടുത്ത ബിജെപി വുിരുദ്ധ ആയിരുന്ന കങ്കണ ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നാണ് അടുത്തിടെ കങ്കണ നടത്തിയ ചില ഇടപെടലുകളിലൂടെ മനസിലാക്കാന്‍ സാധിച്ചത്. ഇപ്പോഴിതാ നാഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗില്‍ പങ്കുവച്ച കുറിപ്പിലാണ് ‘എല്ലാ കഥകള്‍ക്കും നിരവധി വശങ്ങളുണ്ടെന്ന്’ കങ്കണ പറയുന്നത്. ഗോഡ്‌സേയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ഇതുവഴി രാഷ്ട്ര പിതാവ് മഹാത്മഗാന്ധി വധത്തെ പരോക്ഷമായി ന്യായീകരിച്ച് നടി കങ്കണ റണാവത്ത്. ‘ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്, നിങ്ങളുടേത്, എന്‍േറത്, സത്യം. ഒരു നല്ല കഥപറച്ചിലുകാരന്‍ വസ്തുതകള്‍ ഒന്നും മറയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ പാഠപുസ്തകങ്ങള്‍ മോശമാകുന്നത്. അവ നിറയെ വിശദീകരണങ്ങള്‍ മാത്രം’-കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഗാന്ധിവധത്തെ കൊലയാളിയുടെ വീക്ഷണകോണിലൂടെ കാണാനുള്ള ശ്രമമാണ് നടി നടത്തുന്നതെന്നും ഇത് പരോക്ഷമായി ഗോഡ്‌സേയെ പിന്തുണക്കലാണെന്നും ആരോപണമുണ്ട്. പിന്നീട് നടത്തിയ മറ്റൊരു ട്വീറ്റില്‍ സുഭാഷ് ചന്ദ്രബോസിനെകുറിച്ചുള്ള അംബേദ്കറുടെ പ്രസംഗത്തിന്റെ വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്.
നേരത്തേ കര്‍ഷക പ്രക്ഷോഭത്തിനെ അപഹസിച്ചും കങ്കണ രംഗത്തുവന്നിരുന്നു. വളരെയധികം ഭീകരതകള്‍ക്ക് ശേഷം സിഎഎ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാല്‍ കര്‍ഷക ബില്ലും പിന്‍വലിക്കാനാണ് സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ദേശീയ സര്‍ക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ് എല്ലായിടത്തും വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കറുത്തനാളുകളാണ്. ദയവായി ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക’ -പി.എം.ഒ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് കങ്കണ കുറിച്ചു.