Kerala NewsLatest NewsNews

മകളുടെ മൃതദേഹം പുഴയില്‍,അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല;ദുരൂഹത

കൊ​ച്ചി: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​തി​മൂ​ന്ന് വ​യ​സു​കാ​രി വൈ​ഗ​യു​ടെ പി​താ​വ് ക​ങ്ങ​ര​പ്പ​ടി ശ്രീ​ഗോ​കു​ലം ഹാ​ര്‍​മ​ണി ഫ്ലാ​റ്റി​ല്‍ സ​നു മോ​ഹ​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണ​മാ​ണു പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. പ്ര​ത്യേ​ക സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​തി​നി​ടെ ഇ​യാ​ള്‍ കോ​യ​മ്ബ​ത്തൂ​ര്‍ ക​ട​ന്നു​പോ​യ​താ​യ വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത ല​ഭി​ച്ച​ത്. നേ​ര​ത്തേ ഇ​യാ​ള്‍ വാ​ള​യാ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് ക​ട​ന്നു​പോ​യ​താ​യി അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റി​ല്‍ ഒ​റ്റ​യ്ക്കാ​ണു യാ​ത്ര എ​ന്നാ​ണു സൂ​ച​ന​ക​ള്‍. ഇ​തു സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​യാ​ളു​ടെ ജീ​വി​ത​വും ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്ന വി​വ​രം ഭാ​ര്യ ഉ​ള്‍​പ്പെ​ടെ ഏ​താ​നും പേ​ര്‍​ക്കു മാ​ത്ര​മാ​ണ് അ​റി​വു​ള്ള​ത്. കൂ​ടു​ത​ല്‍ ബ​ന്ധു​ക്ക​ള്‍​ക്ക​റി​യി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​തി​ലൊ​ന്നും പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ നേ​ര​ത്തെ ഇ​യാ​ള്‍ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ ഏ​താ​നും ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷ​മാ​ണു കൊ​ച്ചി​യി​ലേ​ക്കു മ​ട​ങ്ങി​യ​തെ​ന്നാ​ണു സൂ​ച​ന.

ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച്‌ ഇ​യാ​ള്‍​ക്കെ​തി​രേ കേ​സു​ക​ളു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചെ​ല്ലാം അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button