Kerala NewsLatest News

ജനശതാബ്ദി, ഇന്റര്‍സിറ്റി എന്നീ ട്രെയിനുകള്‍ ഇന്ന് മുതല്‍ നിര്‍ത്തലാക്കി, ചില ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചു

കൊച്ചി: ജനശതാബ്ദി, ഇന്റര്‍സിറ്റി എക്പ്രസുകള്‍ ഇന്നു മുതല്‍ ഓടില്ല. യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി കുറഞ്ഞത് മൂലം എക്പ്രസുകള്‍ നേരിടേണ്ടി വരുന്നത് വന്‍ വരുമാന നഷ്ടമാണ്. തുടര്‍ന്നാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ് എന്നിവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ട്രെയിനുകളില്‍ കഴിഞ്ഞയാഴ്ച 30-നും 50-നും ഇടയില്‍ യാത്രക്കാര്‍ മാത്രമാണ് സഞ്ചരിച്ചത്.

എന്നാല്‍ ഒരു സെക്ടറില്‍ ഒരു വണ്ടി എന്നതാണ് ലോക്ഡൗണ്‍ കാലത്തെ റെയില്‍വെയുടെ നയം. ലോക്ഡൗണ്‍ കാലത്ത് റെയില്‍വേയുടെ നയം. മംഗളൂരു റൂട്ടില്‍ പകല്‍ പരശുറാം, രാത്രി മാവേലി. ന്യൂഡല്‍ഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയില്‍, ബംഗളൂരുവിലേക്ക് ഐലന്‍ഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടര്‍ തിരിച്ചുള്ള തീവണ്ടി.

യാത്രാവണ്ടികള്‍ കുറച്ചെങ്കിലും ചരക്കുവണ്ടികളുടെ സര്‍വീസ് റെയില്‍വേ നടത്തുന്നുണ്ട്. 15-നും 20-നും ഇടയ്ക്ക് ചരക്കുവണ്ടികളാണ് പ്രതിദിനം കേരളത്തിലേക്ക് ഇപ്പോള്‍ എത്തുന്നത്. ജനശതാബ്ദി ഒരുദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലുലക്ഷം രൂപ ചെലവ് വരുമ്ബോള്‍ നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിര്‍ത്താന്‍ തീരുമാനിച്ചത്.15 ദിവസത്തിനുശേഷം ഇക്കാര്യം പുനരാലോചിക്കും.

അതേസമയം, താഴെ പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.

1. ട്രെയിന്‍ നമ്ബര്‍ 06607 കണ്ണൂര്‍ – കോയമ്ബത്തൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍

2. ട്രെയിന്‍ നമ്ബര്‍ 06608 കോയമ്ബത്തൂര്‍ കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷ്യല്‍

3. ട്രെയിന്‍ നമ്ബര്‍ 06843 തിരുച്ചിറപ്പള്ളി- പാലക്കാട് ടൗണ്‍ ഡെയ്‌ലി സ്‌പെഷ്യല്‍

4. ട്രെയിന്‍ നമ്ബര്‍ 06844 പാലക്കാട് ടൗണ്‍ തിരുച്ചിറപ്പള്ളി ഡെയ്‌ലി സ്‌പെഷ്യല്‍

5. ട്രെയിന്‍ നമ്ബര്‍ 06023 ഷോര്‍ണൂര്‍ ജങ്ഷന്‍ -കണ്ണൂര്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)

6. ട്രെയിന്‍ നമ്ബര്‍ 06024 കണ്ണൂര്‍-ഷോര്‍ണൂര്‍ ജങ്ഷന്‍ (ആഴ്ചയില്‍ 6 ദിവസം ഞായറാഴ്ച ഒഴികെ)

7. ട്രെയിന്‍ നമ്ബര്‍ 06018 എറണാകുളം -ഷോര്‍ണൂര്‍ ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്‌പെഷ്യല്‍

8. ട്രെയിന്‍ നമ്ബര്‍ 06017 ഷോര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ റിസര്‍വ് ചെയ്യാത്ത മെമു എക്‌സ്പ്രസ് ഡെയ്‌ലി സ്‌പെഷ്യല്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button