പ്രവാസികള്‍ ഔട്ട്, സൗദിയില്‍ വീണ്ടും പിടിമുറുക്കാന്‍ സ്വദേശിവല്‍ക്കരണം

സൗദിയില്‍ റസ്റ്റോറന്‍റുകളിലും മാളുകളിലും സ്വദേശിവത്കരണം ശക്തമാക്കുന്നു.എത്ര ശതമാനമാണ് സൗദികളെ നിയമിക്കുകയെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ, നിയമ മേഖലയിലെ ജോലികളും സ്വദേശിവത്കരിക്കും
സൗദിയില്‍ പ്രവാസികള്‍ സ്വന്തം നിലക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന മേഖലയാണ് റസ്റ്റോറന്‍റുകള്‍. ഇന്ത്യാക്കാര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ ഈ രംഗത്തുണ്ട്. കോഫി കഫേകളും സ്പോണ്‍സര്‍മാരുടെ കീഴില്‍ പ്രവാസികള്‍ നടത്തി വരുന്നുണ്ട്. ഈ മേഖലയിലെ കഴിയാവുന്നത്ര ജോലികള്‍ സ്വദേശിവത്കരിക്കാനാണ് നീക്കം.
ലഭ്യമായ സ്വദേശികളുടെ അനുപാതവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമെ മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും ബാക്കിയുള്ള മേഖലയില്‍ സ്വദേശിവത്കരണമുണ്ടാകും. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.