കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് സ്‌കൂള്‍ അധ്യാപകരെ ഒഴിവാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഓണ്‍ലൈന്‍ ക്ലാസുകള്‍, പരീക്ഷകള്‍, പ്ലസ് വണ്‍ പ്രവേശം എന്നിവ തുടങ്ങേണ്ട പശ്ചാത്തലത്തിലാണ് അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം ഓണത്തോടനുബന്ധിച്ച് പൂക്കളം ഒഴിവാക്കിയാവണം സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യപാനം നിയന്ത്രിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകളിലും ദ്രുതഗതിയില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കണം. അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഡ്രൈവിനും തുടക്കമായി. മൂന്ന് ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് തുടക്കമാകും.