സീസണ്‍ ടിക്കറ്റ് നാളെ മുതല്‍
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സീസണ്‍ ടിക്കറ്റ് നവംബര്‍ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ. നാളെ മുതല്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ലഭ്യമാകും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24നാണ് സീസണ്‍ ടിക്കറ്റ് നിര്‍ത്തിവച്ചത്.
ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ട്രെയിനുകള്‍ സാധാരണ നിലയില്‍ ഓടിത്തുടങ്ങിയതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സീസണ്‍ ടിക്കറ്റ് പുനാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്നവര്‍ പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്.
ഇവര്‍ക്ക് ഓരോ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിന് വന്‍തുകയാണ് മാസം തോറും ചിലവാകുന്നത്. സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യാന്‍ തുടങ്ങുന്നതോടെ ഇത്തരം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. സീസണ്‍ ടിക്കറ്റ് പുനരാരംഭിക്കാനുള്ള റെയില്‍വെയുടെ തീരുമാനം വളരെ സന്തോഷത്തോടെയാണ് യാത്രക്കാര്‍ വരവേല്‍ക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഇതോടെ ഇല്ലാതാവുമെന്ന ആശ്വാസമാണ് യാത്രക്കാര്‍ക്ക്.