DeathLatest NewsNationalNews
ഓക്സിജന്‍ ക്ഷാമം; തമിഴ്നാട്ടില്‍ ഒരേ ആശുപത്രിയില്‍ ഏഴ് മരണം
ഓക്സിജന്‍ സിലിണ്ടറില്ലാത്തതിനാല് വെല്ലൂര്‍ അടുക്കംപാറ ഗവ. ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് രോഗികള്‍ മരിച്ചതായി ആരോപണം. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്.
അതിനിടെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഓക്സിജന്‍ കിട്ടാതെയാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം വെല്ലൂര്‍ ജില്ല കലക്ടര്‍ ഷണ്മുഖ സുന്ദരം നിഷേധിച്ചിട്ടുണ്ട്.സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.