വെറൈറ്റിക്ക് വേണ്ടി പുല്ല് കൊണ്ടൊരു ഫോട്ടോഷൂട്ട്,തമിഴ് സിനിമാതാരം ശരിക്കും പെട്ടതിങ്ങനെ

വിവാഹം , വിവാഹ നിച്ഛയം, സേവ് ദി ഡേറ്റ് , പ്രീ വെഡിങ് , പോസ്റ്റ് വെഡിങ്, മെറ്റേണിറ്റി അങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകള്‍. ഇവയില്‍ പലതും സോഷ്യല്‍ ലോകത്തു വൈറല്‍ ആയി മാറാറുമുണ്ട് . പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ഫോട്ടോ ഷൂട്ടുകള്‍ ആണ് ഇങ്ങനെ വൈറല്‍ ആയി മാറാറുള്ളത്.
ഫോട്ടോ ഷൂട്ടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ളത് എന്നും സിനിമാ താരങ്ങള്‍ തന്നെയാണ്. ഫോട്ടോഷൂട്ടുകള്‍ വൈറല്‍ ആകുന്നത് വഴി ശ്രദ്ധിക്കപ്പെടാനും ഇത് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനും അവരെ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തുന്ന യുവ നടിമാരും സിനിമയില്‍ അവസരം കാത്തിരിക്കുന്നവരും ഫോട്ടോ ഷൂട്ടുകള്‍ ചെയ്യാറുണ്ട്. കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ആണ് പലരും പരിഗണിക്കുക. അത്തരത്തില്‍ ഉള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്.
തമിഴ് സിനിമാ താരം ശാലു ഷാമുവിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. പ്രണയ ദിനത്തില്‍ ചുവന്ന നിറത്തിലുള്ള ലോങ്ങ് സ്‌കര്‍ട്ട് ധരിച്ചു തന്റെ നെഞ്ച് പുല്ലുകള്‍ കൊണ്ട് മറച്ചുള്ള ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്. അതീവ ഗ്ലാമര്‍ ആയി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വളരെ മനോഹരമായ രീതിയിലാണ് പകര്‍ത്തിയിരിക്കുന്നത്. തന്റെ നെഞ്ച് കൈകളില്‍ പിടിച്ചിരിക്കുന്ന പുല്ലുകള്‍ കൊണ്ട് മറച്ചു ബീച്ചിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെയാണ് ചിത്രങ്ങള്‍.
താരത്തിന്റെ ഈ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ആണ് ആരാധകരില്‍ നിന്നും ലഭിക്കുന്നതെങ്കിലും വിമര്‍ശനങ്ങള്‍ ഒരുപാടു ഉയരുന്നുണ്ട്. താരത്തിന് അവസരങ്ങള്‍ കുറഞ്ഞതാണോ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ആദ്യമൊക്കെ സിനിമയില്‍ സജീവമായിരുന്ന നടിക്ക് പിന്നീട് അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ആദ്യം വിമുഖത കാട്ടിയതാണ് താരത്തിന് പണി കിട്ടിയത്. അതുകൊണ്ടാകാം ആദ്യമൊക്കെ മാന്യമായ വേഷങ്ങള്‍ മാത്രം ധരിച്ചിരുന്ന താരം ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്.
എന്തായാലും വൈറല്‍ ആകാന്‍ നോക്കിയ നടിക്ക് പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. നല്ല കമന്റുകളെക്കാള്‍ കൂടുതല്‍ മോശം കമന്റുകള്‍ ആണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. ആദ്യമായി മാന്യമായ വസ്ത്രങ്ങളില്‍ പ്രത്യക്ഷപെട്ടിട്ടുള്ള നടിമാര്‍ പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലോട്ടു കടക്കുമ്പോള്‍ സ്ഥിരം കേള്‍ക്കാറുള്ള വിമര്‍ശനമാണ് ഇത്. അതുകൊണ്ടാകാം നടി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാത്തതും. നടിക്ക് പിന്തുണയുമായും ഒരുപാട് പേര് എത്തുന്നുണ്ട്. പ്രമുഖ നടിമാര്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ കയ്യടിക്കുന്നവര്‍ ആണ് ശാലുവിനെ കുറ്റം പറയാന്‍ വരുന്നതെന്നാണ് അവരുടെ വാദം.