നീലച്ചിത്ര നിര്‍മ്മാണ റാക്കറ്റ് : കുന്ദ്രയ്ക്ക് പങ്കില്ലെന്ന് നടി ശില്‍പ ഷെട്ടി
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി നടി ശില്‍പ ഷെട്ടി രംഗത്ത്. ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ ശില്‍പ്പ ഷെട്ടിയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
ഹോട്‌ഷോട്‌സ് എന്ന ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ നീലച്ചിത്ര നിര്‍മാണത്തില്‍ ഭര്‍ത്താവിന് പങ്കില്ലെന്ന് ശില്‍പ പോലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞു.
കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ആപ്പിന് പിന്നിലെന്നും ലൈംഗിക രംഗങ്ങള്‍ പ്രത്യക്ഷമായി വീഡിയോകളില്‍ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശില്‍പ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും ശില്‍പ പോലീസിനോട് പറഞ്ഞതായാണ് വിവരം.
ജൂഹുവിലെ വസതിയില്‍ വച്ച് ആറുമണിക്കൂറാണ് ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത്. ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് ശില്‍പയ്ക്ക് അറിവുണ്ടോയെന്നതിനെ കുറിച്ചും മറ്റും ബന്ധപ്പെട്ടാണ് മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. തുടര്‍ന്ന് ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ് പോലീസ് കണ്ടെടുത്തിരുന്നു.