CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു.

സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. എൻ ഐ എ ആദ്യം ചെയ്ത ശേഷം തുടർന്ന് ചോദ്യം ചെയ്യപ്പെട്ടവരുടെ മൊഴികളുടെ വൈരുധ്യം ഉണ്ടായതിനെ തുടർന്നാണ് എൻ ഐ എ വീണ്ടും ചോദ്യം ചെയ്യാൻ ഇടയായത്. സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി കൊണ്ട് വന്നിട്ടുണ്ട്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്ന തെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.