CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കേ​സി​ന്‍റെ ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ.

കൊച്ചി / സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, സ്വ​പ്‌​ന സു​രേ​ഷ് ശി​വ​ശ​ങ്ക​റി​നെ​തി​രെ മൊ​ഴി ന​ല്‍​കി​യ​ത് മാനസിക സ​മ്മ​ര്‍​ദം മൂ​ല​മാണെന്നും, ശി​വ​ശ​ങ്ക​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ന്‍റെ ഈ വാ​ദം. 20l9 ഏപ്രിലിൽ ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നുണ്ടെങ്കിലും, എന്തു കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് എൻഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തു ന്നില്ല. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്‌തു ക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്‌റ്റി കമ്മിഷണറെയാണ് അഭിഭാഷകൻ പറഞ്ഞു.

അനധികൃത വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറെന്നത് സ്വപ്‌നയുടെ മൊഴി മാത്രമാണ്. നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴൊ​ന്നും സ്വ​പ്‌​ന ഈ ​മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ല. കേ​സി​ന്‍റെ ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആ​ണ്. ഇ​ഡി കേ​സ് കൃ​ത്യ​മാ​യ തെ​ളി​വി​ല്ലാ​തെ​യു​ള്ള​താ​ണ്. ഇ​ഡി, എ​ന്‍​ഐ​എ കേ​സു​ക​ള്‍ ത​മ്മി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ കളളക്കടത്തിലൂടെയുളള വരുമാനമെന്ന അറിവോടെയാണ് ശിവശ ങ്കർ സഹായിച്ചതെന്നാണ് പ്രാഥമികമായി മനസിലാക്കുന്നത് എന്നാ യിരുന്നു ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദത്തിൽ കോടതിയുടെ മറുപടി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button