യു എസിൽ ഷോപ്പിങ്ങ് മാളിൽ വെടിവെപ്പ്: 8 പേർക്ക് പരിക്ക്.

വാഷിങ്ടൺ/ വിസ്കോസിനിലെ മാളിൽ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പിൽ എട്ട് പേർക്ക് പരിക്കേറ്റതായി യുഎസ് പോലീസ് അറിയിച്ചു. അക്രമകാരിയ്ക്കായി തിരച്ചിൽ തുടരുകയാണ്.20നും 30 നും ഇടയിൽ പ്രായമുള്ള വെളുത്തവർഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ മാളിലെ ജീവനക്കാർ മാളിനുള്ളിൽ സംരക്ഷണം തേടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പ് നടത്തിയാൾ അടിയന്തര സേനാഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നതായി വോവറ്റോസ പോലീസ് വകുപ്പ് പ്രസ്താ വനയിൽ വ്യക്തമാക്കി. വെടിയേറ്റവരെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം.
വോവറ്റോസ മേഫെയർ മാളിൽ വെടിവെയ്പുണ്ടായതായും തങ്ങളു ടെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മിൽവോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രദേശി കപോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.മാളിൽ ഇത്തരത്തി ലൊരു അനിഷ്ടസംഭവമുണ്ടാതിലും സന്ദർശകർക്ക് നേരിടേണ്ടി വന്ന മാനസികവ്യഥയിലും അതീവ ദുഃഖമുണ്ടെന്ന് മാളിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന കമ്പനി അറിയിച്ചു. അന്വേഷണഉദ്യോഗസ്ഥർക്കുള്ള നന്ദിയും കമ്പനി വക്താവ് അറിയിച്ചു.