
പ്രേക്ഷകർക്ക് വേറിട്ട ഒരു കാഴ്ചാനുഭവം സമ്മാനിച്ച് ഹ്രസ്വചിത്രമായ മെലോഡ്രാമ. സാധാരണവും അസാധാരണവുമായ കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരിലേക്ക് എത്തുകയാണ് ഈ ചെറു ചിത്രം. ഒരു മഴക്കാലത്തെ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്.
തൊഴിൽ അന്വേഷിച്ച് നഗരത്തിൽ എത്തിയ ഒരു ചെറുപ്പക്കാരന് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുടനീളം പറയുന്നത്. കഥയിലെ മുഖ്യകഥാപാത്രമായ ചെറുപ്പക്കാരന്റെ കൈയിലെ കുട നഷ്ടപ്പെടുന്നതും തുടർന്ന് അയാളിൽ സംഭവിക്കുന്ന സ്വഭാവമാറ്റങ്ങളുമാണ് ചിത്രത്തിൽ.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് എവി ശ്യാം ആണ്. ശ്യാം പത്മനാഭൻ, അബ്ദുൾ കരീം, നന്ദു ആർ ശേഖർ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശരത് പയ്യാവൂർ ആണ്. നജ്ജ അബ്ദുൾ കരീം, ദിലീപ് കുമാർ, തങ്കച്ചൻ പള്ളുരുത്തി, വിജയ്കുമാർ ശർമ, ജിബീഷ് കരുവാഞ്ചൽ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എറണാകുളം നഗരവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.