Latest NewsNationalNewsUncategorized

‘ഇവൻ വായ്​ തുറക്ക കൂടാ​ത്’​; ബി.ജെ.പിക്കാരിൽനിന്ന്​ കൊലപാതക _ ബലാത്സംഗ ഭീഷണിയെന്ന്​ നടൻ സിദ്ധാർഥ്​

ചെന്നൈ: 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും ​േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാ​ണ്​ ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന്​ വ്യക്തമാക്കി തമിഴ്​ നടൻ സിദ്ധാർഥ്​. തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തൻറെ ഫോൺ​നമ്ബർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ്​ ലഭിക്കുന്നതെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

‘എൻറെ ഫോൺനമ്ബർ തമിഴ്​നാട്​ ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തൻറെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്ബറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി.

ഞാൻ നിശബ്​ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ’ -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്​ത്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു. ബി.ജെ.പി പ്രവർത്തകരുടെ കമൻറുകൾ പങ്കുവെച്ച്‌​ മറ്റൊരു ട്വീറ്റും സിദ്ധാർഥ്​ കുറിച്ചു.

‘നിരവധി സമൂഹമാധ്യമ പോസ്റ്റുകളിൽ ഒരു പോസ്റ്റാണിത്​. തമിഴ്​നാട്​ ബി.ജെ.പി പ്രവർത്തകർ ത​െൻറ മൊബൈൽ നമ്ബർ കഴിഞ്ഞദിവസം ചോർത്തി ജനങ്ങളോട്​ തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്​’ (ഇവൻ ഇനിയൊരിക്കലും വായ്​ തുറക്കാൻ പാടില്ല). നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം​. ഇത്തരക്കാരെ അതിജീവിക്കു​േമാ?’ -​സിദ്ധാർഥ്​ കുറിച്ചു.

കേന്ദ്രസർക്കാറിൻറെ ജന​​േ​ദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ്​ സിദ്ധാർഥ്​. കേന്ദ്രസർക്കാർ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്​സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button