ശ്രീ നാരായണ ഗുരുവിന്റെ ജീവിതം ചുമർ ശില്പങ്ങളാക്കുന്നു.

ശ്രീനാരായണ ഗുരുവിൻ്റെ ജീവചരിത്രത്തിന് ചുമർശിൽപ്പ ഭാഷ്യമൊരുങ്ങുന്നു. തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീ നാരായണ ഗുരുവിൻ്റെ വെങ്കല ശിൽപ്പം ഒരുക്കിയ ശിൽപ്പി ഉണ്ണി കാനായിയുടെ കരവിരുതിലാണ് ഗുരുവിൻ്റെ ജീവചരിത്രത്തിന് പുത്തൻ ഭാഷ്യം ഒരുങ്ങുന്നത്. ഗുരുവിൻ്റെ ജീവിതത്തിലെ സുപ്രധാന മുഹൂർത്ത ങ്ങളെ കാലഗണന അനുസരിച്ച് അടയാളപ്പെടുത്തുകയാണ് ഉണ്ണി കാനായി ചുമർശിൽപ്പത്തിലൂടെ.

ഗുരുവിന്റെ ജീവിതത്തിൽ നടത്തിയ അനീതിക്കും അന്ധവിശ്വാ സത്തിനെരെയുള്ള പോരാട്ടങ്ങളെ ബാല്യം കൗമാരം യൗവ്വനം വാർദ്ധ്യക്യം എന്നീ കാലഘട്ടങ്ങളിലുടെ അവതരിപ്പിക്കുകയാണ് ശിൽപ്പത്തിൽ. ഒപ്പം ഗുരുവിൻ്റെ ചരിത്ര പ്രസിദ്ധ ഇടപെടലുകളായ കണ്ണാടി പ്രതിഷ്ഠ, അരുവിക്കര പ്രതിഷ്ഠ, . ശൈശവ വിവാഹ നെതിരെയും നരബലിക്ക് എതിരെയും നടത്തിയ പോരാട്ടം, മിശ്രവിവാഹ പ്രോത്സാനം, പന്തിഭോജനം എന്നിവയും ശിൽപ്പത്തിൻ്റെ ഭാഗമാകുന്നു. ഇതിന് പുറമെ മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിന്റെ ആശ്രമം സൗർശിക്കുന്ന നിമിഷം, രവീന്ദ്രനാഥ ടാഗോറിൻ്റെ ആശ്രമം സന്ദർശനം, ചട്ടമ്പിസ്വാ മികളുമായുള്ള കൂടിക്കാഴ്ച്ച, ഗുരുവിന്റെ ശ്രീലങ്കൻ സന്ദർശനം തുടങ്ങി ഗുരുവിന്റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളെയും ശിൽപ്പി ചുമർശില്പങ്ങളിലേക്ക് ആവാഹിച്ചിട്ടുണ്ട്.

നമുക്ക് ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാർഷീകത്തിന്റ ഭാഗമായി സംസ്ഥാന സർക്കാർ തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കുന്ന ശ്രീ നാരായണ ഗുരു പാർക്കിലേക്കാണ് ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ചുമർ ശില്പങ്ങളാക്കുന്നത്. ഫൈബർ ഗ്ലാസ്സിൽ വെങ്കല നിറം പൂശിയ ചുമർശില്പത്തിന് 6 അടി നീളവും 4 അടി വീതിയും മുണ്ട് ഇങ്ങനെയുള്ള 26 ചുമർ ശില്പങ്ങൾ 624 സ്ക്വയർ ഫീറ്റിൽ പൂർത്തിയായി ആദ്യം കളിമണ്ണിൽ പൂർത്തി യാക്കിയ ശില്പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡ് എടുത്ത ശേഷം ഫൈബർ ഗ്ലാസ്സിലേക്ക് മാറ്റുകയാണ് ചെയ്തത്. 8 മാസം സമയമെടുത്താണ് ചുമർ ശില്പം പൂർത്തിയാക്കിയത്.

സാംസ്കാരിക പ്രവർത്തകൻ Av രഞ്ജിത്തിന്റെ ഉപദേശ നിർദ്ദേശങ്ങൾ വർക്കിനിന് ഏറെ ഗുണം ചെയ്തെന്ന് ശില്പി പറയുന്നു.ചുമർ ശില്പ നിർമ്മാണത്തിൽ സഹായികളായി ഷൈജിത്ത്,രമേശൻ, ടിനു, രാജീവൻ, പ്രണവ്, അനുരാഗ്, അഭിജിത്ത്, മിഥുൻ എന്നിവരുമുണ്ടായി. ചുമർ ശില്പ നിർമ്മാണത്തിന്റെ ചിത്രങ്ങൾ സൂം മീറ്റിങ്ങിലൂടെ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐ എ എസ്, സാംസ്കാരികവകുപ്പ് ഡയരക്ടർ ടി ആർ സദാശിവൻ നായർ എന്നിവർ വിലയിരുത്തിയിരുന്നു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരുവിന്റെ വെങ്കലശില്പം കഴിഞ്ഞ മാസം അനാച്ഛാദനം ചെയ്തിരുന്നു. ഇതിനോടനു ബന്ധിച്ചുള്ള പാർക്കിന്റെ വർക്ക് എത്രയും വേഗം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് സാംസ്കാരിക വകുപ്പ്. ചുമർശില്പം ഏതാനും ദിവസങ്ങൾക്കകം തീരുവനന്തപുരം ശ്രീനാരായണ ഗുരു പാർക്കിൽ സ്ഥാപിക്കും.