Editor's ChoiceKerala NewsLatest NewsLocal NewsNationalNews

നയം മാറ്റം അടിയായി,വാട്സാപ്പിനെ കടത്തി വെട്ടി ഇന്ത്യയിൽ സിഗ്നൽ കുതിപ്പ്

സമൂഹമാധ്യമ രംഗത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനെ കീഴടക്കി ഇന്ത്യയിൽ ഒരു സിഗ്നൽ കുതിപ്പ്. സ്വകാര്യതാ നയം മാറ്റിയതിനെ തുടർന്ന് ഇന്ത്യയിൽ വാട്സാപ് ഉപയോക്താക്കൾ സിഗ്നലിലേക്ക് വഴി മാറുകയാണ്.

നയം മാറ്റത്തോടെ വാട്സാപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ പുതിയ നയം ബിസിനസ് ഉപയോക്താക്കൾക്ക് മാത്രമാണെന്നു വ്യക്തമാക്കി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടി പ്രതിമാസ ഉപയോക്താക്കളാണുള്ളത്.

വാട്സാപ്പിന്റെ പകരക്കാരനായി സിഗ്‌നൽ പ്രൈവറ്റ് മെസഞ്ചർ ആപ്ലിക്കേഷനാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർ ഡൗൺലോഡ് ചെയ്തു വരുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകൾ’ ലിസ്റ്റിൽ സിഗ്‌നൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്തതാണ്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി സിഗ്‌നൽ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോൺ നമ്പർ വെരിഫിക്കേഷനിൽ കാലതാമസം ഉണ്ടാവുന്നുണ്ട്. സിഗ്നൽ ആൻഡ്രോയിഡ്, ഐഒഎസ് എന്നീ ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കും. വിൻഡോസ്, ലിനക്സ്, മാക് എന്നിവയിലും ഇൻസ്റ്റാൾ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button