18 മത്തെ അടവുകളുമായി ശിവശങ്കരൻ ഹൈക്കോടതിയിലേക്കും.

തിരുവനന്തപുരം / സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേരയിൽ ഞെളിഞ്ഞിരുന്ന് രഹസ്യമായി സ്വപ്ന എന്ന് കള്ളക്കടത്തുകാരിയുമായി രഹസ്യബന്ധം പുലർത്തിവന്നിരുന്ന ശിവശങ്കരൻ എന്ന ഐ എ എസ് കാരൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പയറ്റി പരാജയപ്പെട്ട തന്ത്രവുമായി ഹൈക്കോടതിയിലേക്കും. ഒരൽപം സുഖവും ശാന്തിയും സമാധാനവും കിട്ടാൻ സ്വപ്നയുടെ വീട്ടിൽ, ഓഫീസിലെ തിരക്കിലിനിടയിൽ പോലും ഓടിപ്പോയി തല ചായ്ച്ചുറങ്ങിവന്ന ശിവശങ്കരൻ ഒന്നുമറിയാത്ത പാവമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ തലപുകഞ്ഞാലോചിച്ചു പാടുപെ ടുകയാണ്. അവരുടെ പുതിയ കണ്ടെത്തലുകൾ കോടതിയിൽ നിരത്തി നിയമത്തി ന്റെ പഴുതുകൾക്കിടയിൽ വരുന്ന തെരഞ്ഞെ ടുപ്പിനു മുൻപ് ഒരു ജാമ്യം എങ്കിലും കിട്ടുമോ എന്ന് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യാപേ ക്ഷയുമായി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചി രിക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമെന്ന് ശിവശ ങ്കർ ഹരജിയിൽ നിരത്തുന്നു. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതെ കോടതിയിൽ ഉന്നയിച്ചു തകർന്ന അടവുകളാണ് ശിവശങ്കരൻ എന്ന, ഇ ഡി യുടെ വാക്കുകയിൽ പറഞ്ഞാൽ സ്വർണ്ണ കള്ളക്കടത്തി ന്റെ സൂത്രധാരകൻ ഹൈക്കോടതിയിലും നിരത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്നും, ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും, സ്വപ്നയുടെ ലേക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നതെന്നും, തുടങ്ങി അന്വേഷണ ഏജൻസികൾക്കെതിരേ ശരങ്ങൾ തൊടുത്തുകൊണ്ടാണ് ശിവശങ്കറിന്റെ ഹൈക്കോടതിയെയും സമീപിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശിവശങ്കർ പയറ്റിയ 18 മത്തെ അടവുകൾ അക്ഷരാർത്ഥത്തിൽ ശിവശങ്കറിനെ തന്നെ കൂടുതൽ കുരുക്കിലാക്കിയിരിക്കുന്നത്. ഇത് തിരിച്ചറിയാ തെയാണ് ശിവശങ്കറിന്റെ അഭിഭാഷകന്റെ നീക്കം. രക്ഷപ്പെടാനും കുരുക്കഴിക്കാനും നോക്കുമ്പോൾ ശിവശങ്കർ കൂടുതൽ കുരുക്കി ലേക്കാണ് ഇപ്പോൾ പോകുന്നത്.
മുഖ്യന്റെ ഓഫീസിലെ കോവിഡ് ബാധിതനായ വിശ്വസ്തനായ സെക്രട്ടറിയെ ഉൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനി രിക്കുമ്പോൾ ആസൂത്രിതമായി തയ്യാറാക്കി പുറത്തു വിട്ട ഓഡിയോ ക്ലിപ്പിന്റെ ഉറവിടം ദേശീക ഏജൻസികൾ തേടുകയാണ്. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ദേശീയ ഏജൻസികളുടെ അന്വേഷണത്തെ തകിടം മറിക്കാനുള്ള ശ്രമങ്ങൾ ഒരു സംസ്ഥാനത്തിന്റെ സർക്കാരി ന്റെ അറിവോടെ നടക്കുന്നു എന്നതാണ് സെൻട്രൽ ഇന്റലിജിൻസ് ഇക്കാര്യത്തിൽ സംശയിക്കുന്നത്.