CovidLatest NewsNationalNewsUncategorized
ആശുപതിയിൽ പ്രവേശനം കാത്തുകിടന്നു ആറ് കൊറോണ രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു; സംഭവം ചെന്നൈയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ ചികിത്സ കിട്ടാതെ ആറ് കൊറോണ രോഗികൾ മരിച്ചു. ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന കൊറോണ ബാധിതനും മരിച്ചവരിൽ ഉൾപ്പെടും. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്.
ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. ആശുപത്രിയിൽ ഒഴിവില്ലാത്തതിനാൽ ചിലർ പുറത്താണ് കിടന്നിരുന്നത്.
ഇത്തരത്തിൽ കിടക്ക ഇല്ലാത്തതിനാൽ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചവർ. പുറത്ത് കിടക്കുന്ന മറ്റ് രോഗികൾക്ക് ബദൽ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രോഗികൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്നാണ് അറിയുന്നത്.