പാകിസ്ഥാനിൽ നിന്ന് കടത്തി കൊണ്ടുവന്ന 100 കിലോ ഹെറോയിന്‍, അഞ്ച് എം.എം പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയടക്കം ആറുപേരെ തൂത്തുക്കുടിയിൽ പികൂടി.

ചെന്നൈ / പാകിസ്ഥാനിൽ നിന്ന് തൂത്തുക്കുടിയിൽ എത്തിച്ചു പാശ്ചാ ത്യനാടുകളിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റിവിടുന്നതിന് കൊണ്ടുവന്ന 100 കിലോ ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്ന് ശേഖരം കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പാക്കറ്റ് ഹെറോയിന്‍, സിന്ത റ്റിക് ഡ്രഗിന്റെ 20 ചെറിയ ബോക്സുകള്‍, അഞ്ച് എം.എം പിസ്റ്റളു കള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയും പിടിച്ചെടുത്തവയില്‍പെടും. ശ്രീലങ്കന്‍ ബോട്ടില്‍ തൂത്തുക്കൂടി തീരത്ത് എത്തിച്ച ലഹരി മരുന്ന് ഈ മാസം 17 മുതല്‍ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ആറ് ബോട്ട് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്.
പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്നതാണെ ന്നും,പാ ശ്ചാത്യനാടുകളിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റിവിടുക യായിരുന്നു ലക്ഷ്യമെന്നും, പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമാ യിട്ടുണ്ടെന്നു കോസ്റ്റ് ഗാർഡ് അറിയിച്ചു. ബോട്ടിലെ ഒഴിഞ്ഞ ഇന്ധന ടാങ്കിലായിരുന്നു ലഹരിമരുന്നും തോക്കുകളും ഉണ്ടായിരുന്നത്. ഭീകരപ്രവര്‍ത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് ഇവർ ലഹരി കടത്ത് നടത്തി വന്നിരുന്നത്. ശ്രീലങ്കന്‍ ബോട്ടിന്റെ ഉടമയെ അധികൃത ർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് ലഹരിമരുന്ന് അയച്ച താരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.