കഴക്കൂട്ടമല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ സീറ്റില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. അതേസമയം കഴക്കൂട്ടം നല്‍കാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു എന്നാണ് ലഭ്യമായ വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ നിലപാട്.
ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍, നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. സംസ്ഥാനമൊട്ടാകെ 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തോ , കോന്നിയിലോ ജനവിധി തേടും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ നിന്നും കെ. മുരളീധരന്‍ മത്സരിക്കുന്ന നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. പാലക്കാട് ഇ. ശ്രീധരനും കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും.